HOME

നിങ്ങൾക്കും വശീകരിക്കാം!

Vaseekaranakalaപുരുഷൻ സ്‌ത്രീയെയും സ്‌ത്രീ പുരുഷനെയും വശീകരിക്കുന്ന കല ചരിത്രാതീതകാലം മുതൽക്കേ നിലനിൽക്കുന്ന ഒന്നാണ്. പുരുഷനെ അപേക്ഷിച്ച് ഈ കലയിൽ കൂടുതൽ പ്രാവീണ്യം സ്‌ത്രീക്കാണെന്നു പറയാം. പുരുഷന്റെ ലൈംഗികമായ ദൗർബല്യം തന്നെയാണ് ഇതിനു കാരണം. ഈ ദൗർബല്യം ചൂഷണം ചെയ്ത് സ്‌ത്രീ എപ്പോഴും പുരുഷനെ അമ്മാനമാടുന്നു. മിക്കവാറും പുരുഷന് ഒരിക്കൽ വഴങ്ങിക്കൊടുത്താൽ അവൻ അവളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു.

പുരുഷന്മാരെ വശീകരിക്കുന്ന കല കണ്ടുപിടിച്ചത് ആരാണെന്നു വ്യക്തമല്ല. എങ്കിലും മഹാഭാരതത്തിലെ ഉർവശി, ബൈബിൾ പഴയനിയമത്തിലെ ബാത്ത്‌ഷേബാ, ട്രോയിയിലെ ഗ്രീക്ക് സുന്ദരി ഹെലൻ, ചൈനീസ് മോഹിനി ഹ്‌സിഷി, ക്ലിയോപാട്ര തുടങ്ങിയവർ വശീകരണവിദ്യയിൽ ഏറെ നിപുണരാണ്. ദേവത യഥാർഥജീവിതത്തിലേക്ക് ഇറങ്ങി വന്നിരിക്കുകയാണോ എന്നു തോന്നിപ്പിക്കുമാറ് അവർ പുരുഷനെ തങ്ങളിലേക്ക് അടുപ്പിക്കും. മേനിയുടെ മിനുപ്പ് കാണിച്ച് അവർ പുരുഷന്മാരെ ഉദ്ദീപിപ്പിക്കും. തങ്ങളുടെ ഇരകളുടെ താല്പര്യം ഒരു തവണ സാധിപ്പിച്ചാൽ, പിന്നെ പുരുഷന്മാരെ ആഡംബരത്തിന്റെയും കെട്ടുകാഴ്‌ചയുടെയും സുഖഭോഗങ്ങളുടേതുമായ ഒരു സ്‌ത്രൈണലോകത്തിൽ അഭിരമിപ്പിക്കാൻ നിർബന്ധിതരാക്കും. വിശ്വാമിത്രമഹർഷിയുടെ കഠിനതപസ്സിളക്കി, തന്റെ കാര്യം സാധിച്ചെടുത്ത കാമമോഹിനിയായ മേനക ഉദ്ദാഹരണം. പുരുഷൻ അടിമപ്പെട്ടു എന്നു ബോധ്യമായാൽ കാമമോഹിനി നിസ്സംഗതയോ വിരക്തിയോ നടിക്കും. കൂടുതൽ സുഖം ആഗ്രഹിക്കുന്ന പുരുഷൻ ആഗ്രഹസാക്ഷാത്കാരത്തിനായി ഏതു സാഹസത്തിനും ഒരുമ്പെടും.

buy nowപുരുഷന്റെ മിഥ്യാസങ്കല്പങ്ങളെ ഉത്തേജിപ്പിക്കുക, അയാളെ കൂടുതൽ കൂടുതൽ ആശിപ്പിച്ചു കൊണ്ടിരിക്കുക, ആശയുടെയും നിരാശയുടെയും മാതൃകകൾ സൃഷ്‌ടിക്കുക- വശീകരണത്തിന്റെ ഈ അന്തസ്സത്ത പ്രാവർത്തികമാക്കാൻ സ്‌ത്രീകൾ എക്കാലവും ശ്രമിച്ചിട്ടുണ്ട്. അവരുടെ ശക്തി ശാരീരികമായിരുന്നില്ല; മനശ്ശാസ്‌ത്രപരമായിരുന്നു. മുൻകാലങ്ങളിൽ വശീകരണകലയിൽ പുരുഷന്മാർ വ്യാപൃതരായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ് ഇതിനൊരു മാറ്റം വരുന്നത്. സ്‌ത്രീകൾ പാരമ്പര്യമായി പിന്തുടർന്ന രീതി തന്നെയാണ് പുരുഷന്മാരും അനുവർത്തിച്ചത്. ചരിത്രത്തിലെ ആദ്യത്തെ മഹാവിഷയലമ്പടന്മാരായ ഡീലൗസുൻ പ്രഭു, ഡൊൻ ജൂവൻ എന്ന വശീകരണ ഇതിഹാസത്തെ ഉത്തേജിപ്പിച്ച സ്‌പാനിഷ് എഴുത്തുകാർ എന്നിവർ ഇതിന് ഉദാഹരണമാണ്. വശീകരണകല എന്ന പുസ്‌തകത്തിന്റെ കർത്താവ് പി എസ് പത്മനാഭ അയ്യർ എഴുതിയ ആമുഖത്തിൽ നിന്ന് ഒരു ഭാഗമാണിത്.

ഈ പുസ്‌തകത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് : വിവിധതരം വശീകരണക്കാർ. രണ്ട്: വശീകരിക്കുന്ന വിധം. ലോകത്തിൽ വശീകരണക്കാർ പ്രധാനമായും ആറ് ഇനമാണുള്ളതത്രേ. അവരെ ഓരോരുത്തരെക്കുറിച്ചും പ്രത്യേകം അധ്യായങ്ങളിലായി സവിസ്‌തരം പ്രതിപാദിക്കുന്നു. ഇതിൽ ഏതെങ്കിലും ഒരു അധ്യായത്തിൽ നിങ്ങളുടെ ഭാഗം തിരിച്ചറിയാതിരിക്കില്ല. നിങ്ങളുടെ വശീകരണശക്തി വികസിപ്പിക്കുന്നതിന് ഒരു മാർഗരേഖയായിരിക്കും ഓരോ അധ്യായവും. വശീകരണകല ഇത്രയും ആഴത്തിലും ലളിതമായും പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യഗ്രന്ഥം.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.