HOME

കരുണാകരനും വൈക്കത്തെ വെള്ളപ്പൊക്കവും

Ayodhyayile Sreeraman Oru Postmortem1985-ൽ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ കോട്ടയം ജില്ലയിലെ വൈക്കം, കടുത്തുരുത്തി ഭാഗങ്ങളിൽ പെരുമഴ കാരണം വെള്ളം പൊങ്ങി. അന്ന് ഞാൻ കൊച്ചിയിൽ യു എൻ ഐ റിപ്പോർട്ടറാണ്. ന്യൂസ് ഏജൻസി റിപ്പോർട്ടറെന്ന നിലയിൽ മുഖ്യമന്ത്രി എന്നോട് സദാ ബന്ധപ്പെടുമായിരുന്നു. അന്ന് ഞാൻ എറണാകുളം ഗസ്റ്റ് ഹൗസിൽ ചെല്ലുമ്പോൾ അന്നത്തെ കേന്ദ്രകൃഷി ജലസേചനവകുപ്പു മന്ത്രി ഭൂട്ടാസിംഗും മുഖ്യമന്ത്രിയോടൊപ്പം ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്നു.

കേരളത്തിലെ വെള്ളപ്പൊക്കകെടുതികൾ കാണാൻ കേന്ദ്രമന്ത്രി ഡൽഹിയിൽ നിന്നെത്തിയിരിക്കുകയാണ്. ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്ററിൽ താനും ഭൂട്ടാസിംഗും വെള്ളപ്പൊക്കക്കെടുതി കാണാൻ പോവുകയാണെന്നും മുഖ്യമന്ത്രി എന്നോടു പറഞ്ഞു. വൈക്കത്തു വെള്ളപ്പൊക്കം കാണാൻ കാറിനു പോയാൽ പോരേ, എന്തിനു ഹെലികോപ്റ്റർ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ മുഖ്യമന്ത്രി കണ്ണിറുക്കി കാണിച്ചു കൊണ്ടു പറഞ്ഞു. ” താനെന്താണ് പറയുന്നത്. വൈക്കത്ത് എന്ത് വെള്ളപ്പൊക്കം. കാലിന്റെ കണ്ണയോളം വെള്ളം പൊങ്ങിയതാണ് വെള്ളപ്പൊക്കമാക്കി നിങ്ങൾ പത്രക്കാർ എഴുതി വച്ചിരിക്കുന്നത്. ഗ്രാമങ്ങൾ പോലും വെള്ളത്തിൽ ഒലിച്ചു പോകുന്നത് ഉത്തരേന്ത്യയിൽ കണ്ടിട്ടുള്ള ഭൂട്ടാസിംഗ് വൈക്കത്തു കാൽക്കണ്ണയോളം വെള്ളം പൊങ്ങിയതു കണ്ടാൽ നാലു കാശ് അനുവദിക്കുമോ? ഞാൻ ഹെലികോപ്‌റ്ററിൽ കയറ്റി ഇദ്ദേഹത്തെ കുട്ടനാട്ടിലെ ആർ ബ്ലോക്ക് മേഖല കൊണ്ടു പോയി കാണിക്കാൻ പോവുകയാണ്.

അങ്ങനെ ഹെലികോപ്റ്റർ കുട്ടനാട്ടിലെ ആർ ബ്ലോക്കിന്റെ മുകളിലൂടെ പറന്നു. വിസ്‌തൃതമായ വേമ്പനാട്ട് കായലിൽ കരിങ്കൽച്ചിറ കെട്ടി വെള്ളം പമ്പ് ചെയ്‌തു പറ്റിച്ച് നൂറുകണക്കിനേക്കർ സ്‌ഥലത്ത് നെൽകൃഷി ചെയ്യുന്ന മേഖലയാണ് ആർ ബ്ലോക്ക് പാടശേഖരം. മഴക്കാലത്തു കൃഷി ചെയ്യാത്തതു കാരണം ആ പാടശേഖരമാകെ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കരിങ്കൽ കെട്ടിയ വരമ്പിൽ നട്ട തെങ്ങുകൾ മാത്രം വെള്ളത്തിൽ തലയുയർത്തി നിൽക്കുന്നുണ്ടാകും. ഹെലികോപ്റ്ററിലിരുന്ന് ഇതു കണ്ട ഭൂട്ടാസിംഗ് വീടുകളൊക്കെ എവിടെയെന്ന് ചോദിച്ചപ്പോൾ എല്ലാം വെള്ളത്തിനടിയിൽ buy nowമുങ്ങിക്കിടക്കുകയാണെന്നായിരുന്നു കരുണാകരന്റെ മറുപടി. ആ ദാരുണരംഗം കണ്ടപ്പോൾ ഭൂട്ടാസിംഗിന്റെ കണ്ണു നിറഞ്ഞു കാണും. എന്തായാലും വൈക്കത്തെ വെള്ളപ്പൊക്കം കാണാൻ കുട്ടനാടിന്റെ മുകളിലൂടെ പറന്ന ഭൂട്ടാസിംഗ് എറണാകുളം ഗസ്റ്റ് ഹൗസിൽ മടങ്ങിവന്നയുടൻ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു, കേരളത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി കേന്ദ്രം അടിയന്തിരമായ 36 കോടി രൂപ അനുവദിച്ചിരിക്കുന്നു. ഭൂട്ടാസിംഗിന്റെ അരികിലിരുന്ന കരുണാകരൻ അപ്പോൾ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.

അതാണ് കരുണാകരൻ എന്ന നേതാവ്. എന്തൊക്കെ വീഴ്ചകൾ കരുണാകരനിൽ കാണാൻ കഴിഞ്ഞാലും അതിനെല്ലാമുപരി കേരളത്തിന് ഏറ്റവും കൂടുതൽ നേട്ടങ്ങൾ സമ്മാനിച്ച ഒരു ഭരണാധികാരി എന്ന നിലയിലായിരിക്കും അദ്ദേഹം ചരിത്രത്തിൽ സ്‌മരിക്കപ്പെടുക.

പ്രമുഖ പത്രപവർത്തകനായ കെ എം റോയ് എഴുതിയ കെ കരുണാകരന് എത്രയോ മുഖങ്ങൾ എന്ന ലേഖനത്തിൽ നിന്ന് ഒരു ഭാഗമാണിത്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളപ്പോഴും തെറ്റില്ലാത്ത ഇംഗ്ലീഷിൽ പ്രസംഗിക്കുന്ന, ഭരണാഘടനാ പ്രതിസന്ധി പോലുള്ള ഗുരുതരപ്രശ്‌നങ്ങളിലും യുക്തിസഹമായി അഭിപ്രായം പറയുന്ന കരുണാകരനെ അത്ഭുതത്തോടെ നോക്കി കാണുന്നു റോയി. ഇതു കൂടാതെ അയോധ്യയിലെ ശ്രീരാമൻ എത്രയെത്ര ചോദ്യങ്ങൾ, കേരളം മറന്നു കളഞ്ഞ നമ്മുടെ ജൂതഗാന്ധി, ബിനായക് സെന്നിനെ കണ്ടുമുട്ടിയപ്പോൾ, സഫലമാകാത്ത പ്രവാസിസ്വപ്‌നം, കോടതികളിലുള്ള വിശ്വാസം കുറയുമ്പോൾ തുടങ്ങി 20 ലേഖനങ്ങൾ.

MORE:

1 Comment

  1. കേന്ദ്ര മന്ത്രി കെ.വി.തോമസ്സിനെ ‘എന്നെ ലീഡര്‍ ‘ എന്ന പുസ്തകത്തില്‍ കെ.കരുണാകരനെ പറ്റി നിരവധി രസകരമായ കാര്യങ്ങളുണ്ട്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.