HOME

സ്‌ത്രീകൾക്കായി ഒരു കാമസൂത്രം

Sthraina Kamasutramപുരുഷനു വേണ്ടി പുരുഷനാൽ രചിക്കപ്പെട്ട കാമസൂത്രം സ്‌ത്രീകൾ വായിക്കുകയാണെന്നിരിക്കട്ടെ. അസംഖ്യം സ്‌ത്രീകൾ അതു വായിച്ചിട്ടുണ്ടാകും. അസംഖ്യം സ്ത്രീകൾ അതു വായിച്ചിട്ടുണ്ടായിരിക്കും. പക്ഷേ, എത്രപേർ പെൺവായന വായിച്ചിട്ടുണ്ട് എന്നറിയില്ല. എന്തായാലും ഇതൊരു പെൺവായനയാണ്. വെറുമൊരു പെൺവായനമാത്രമല്ല, പെണ്ണിനു വേണ്ടി ചില സൂത്രങ്ങളെങ്കിലും നിർദേശിക്കാനുള്ള ശ്രമവുമുണ്ട്. കേരളത്തിലെ അതിസാധാരണക്കാരായ സ്ത്രീകളെപ്പോലും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സർവേയുടെ പിൻബലം കൂടി ഈ സൂത്രങ്ങൾക്കുണ്ടു താനും.
സ്‌ത്രൈണ കാമസൂത്രം എഴുതിയ കെ ആർ ഇന്ദിര തന്റെ പുസ്‌തകത്തിൽ പറയുന്നതാണിത്.

വസ്‌തുസ്‌ഥിതിയിൽ അധിഷ്‌ഠിതമായി വാത്സ്യായന മഹർഷിയുടെ കാമസൂത്രത്തെ പര്യാലോചിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതോടൊപ്പം സ്‌ത്രീകൾക്ക് ഹാനികരമായി എന്തെല്ലാം ഈ മഹദ്ഗ്രന്ഥത്തിൽ ഉള്ളടക്കിയിട്ടുണ്ട് എന്നൊരു വിശകലനവും. തുടർന്ന് ലൈംഗികബന്ധത്തിൽ നിന്ന് സ്‌ത്രീ ആഗ്രഹിക്കുന്നതെന്ത് എന്ന് വളരെ വ്യക്തമായും വിശദമായും രേഖപ്പെടുത്തിയിരിക്കുന്നു. നാലു വിഭാഗങ്ങളാണ് ഈ പുസ്‌തകത്തിനുള്ളത്. ഒന്ന് കാമസൂത്രത്തിന്റെ ഉള്ളടക്കം, രണ്ട്- സ്ത്രീ കാമസൂത്രം വായിക്കുന്നു, മൂന്ന്‌- കേരളത്തിലെ സ്‌ത്രീകളുടെ ലൈംഗിക ജീവിതം ( സർവേ), നാല്- സ്‌ത്രീകൾക്കു വേണ്ടി ഒരു കാമസൂത്രം. കൂടാതെ പി എസ് ജലജ വരച്ച വിവിധ രതിമുറകളുടെ ധാരാളം ചിത്രങ്ങൾ.

സ്‌ത്രീകൾക്കു വേണ്ടി ഒരു കാമസൂത്രം എന്ന ഭാഗത്തു നിന്ന് കുറച്ചു വായിക്കാം.

buy nowനന്നേ മൃദുവും സൂക്ഷ്മവുമായി തന്റെ ശരീരത്തെ പുരുഷൻ ലാളിക്കുന്നത് അവൾ ഇഷ്‌ടപ്പെടുന്നു. ശരീരത്തിൽ അരിച്ചും പരതിയും സഞ്ചരിക്കുന്ന വിരലുകളും മുഖത്തു വന്നു തട്ടുന്ന ശ്വാസോച്ഛ്വാസവും ഇക്കിളിയുണർത്തുന്ന ചുണ്ടുകളും കാമവും കുസൃതിയും അഭിലാഷവും പ്രകടിപ്പിക്കുന്ന നോട്ടവും ആണ് സ്‌ത്രീക്ക് പുരുഷനിൽ നിന്ന് ആദ്യം ലഭിക്കേണ്ടത്. അവളിൽ ആസക്തിയുണർത്തുന്നതിന് ഇത്രയും മതി. ഇവ താനിച്ഛിക്കുന്ന പുരുഷനിൽ നിന്നു ലഭിക്കാനാണ് അവൾ ആഗ്രഹിക്കുന്നത്. അവളുടെ ശരീരം അനാവരണം ചെയ്യുമ്പോൾ ലഭിക്കുന്ന ദർശനത്തിൽ അയാൾ ആഹ്ലാദവാനാകുന്നതായി അവൾക്ക് ബോധ്യപ്പെടണം. അയാളുടെ ശരീരത്തോട് അവൾക്കും അതേ രീതിയിലുള്ള പ്രതികരണം ഉണ്ടാകേണ്ടതുണ്ട്.

അവളുടെ ഏതെങ്കിലും ശരീരഭാഗത്തോടോ മണത്തോടോ അയാൾ വിപ്രതിപത്തിയോ വിമുഖതയോ പ്രദർശിപ്പിച്ചാൽ അതവളുടെ ലൈംഗിക താത്പര്യം കുറയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്‌തേക്കും. സ്‌ത്രീയിൽ പയ്യെപ്പയ്യെ കാമമുണർത്തുന്നതെങ്ങനെ എന്ന് വാത്സ്യായനൻ വിവരിക്കുന്നുണ്ടല്ലോ. ആ വിവരണരീതി വേണ്ടത്ര മനോഹരമല്ല എന്നതു വാസ്‌തവമാണ്…….

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.