HOME

ഏട്ടനും അനിയനും ഒരു ഭാര്യ!

Ninte Viswasam Ninne Poruppikkumഇതു കേട്ടിട്ട് വെങ്കലം എന്ന സിനിമ ഓർമ വരുന്നുണ്ടോ? എന്നാൽ നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും എന്ന പേരിൽ കോവിലൻ എഴുതിയ നാടകത്തിന് ( ഇത് അദ്ദേഹമെഴുതിയ ആദ്യ നാടകമാണ്) വെങ്കലത്തിന്റെ കഥയുമായി ഒരു ബന്ധവുമില്ല. ഒരു വൃദ്ധൻ, അയാളുടെ രണ്ട് ആൺമക്കൾ, മൂത്ത മകന്റെ ഭാര്യ, മകൾ, ഇളയവന്റെ നവവധു, ഒരു അയൽക്കാരൻ ഇങ്ങനെ ഏഴു കഥാപാത്രങ്ങൾ.

മൂത്തമകൻ കുട്ടപ്പൻ മദ്യപാനിയും കുടുംബം നോക്കാത്തവനുമാണ്. വൃദ്ധൻ രോഗിയാണ്, ഇളയവൻ ഗോപിയുടെ കല്യാണം കൂടി നടന്നുകാണണമെന്ന് കടുത്ത ആഗ്രഹം. കുട്ടപ്പന്റെ ഭാര്യ ശാരദയ്‌ക്ക് അനിയൻ വിവാഹം കഴിക്കണമെന്നില്ല. അത് അവൾ ഗോപിയോട് പറയുന്നുമുണ്ട്. ഭർത്താവിൽ അവൾക്ക് ഒരു പ്രതീക്ഷയുമില്ല. കൂടാതെ അവളുടെ അമ്മായി അച്‌ഛനും അനുജനും കൂടി ഒരു ഭാര്യയാണ് ഉണ്ടായിരുന്നത് എന്ന ന്യായവും അവൾക്ക് പറയാനുണ്ട്. കുട്ടപ്പനാകട്ടെ അനുജൻ കല്യാണം കഴിക്കണമെന്നില്ല. ഭാര്യയെ കിട്ടിയാൽ അനുജൻ കുടുംബകാര്യങ്ങൾ നോക്കുന്നത് നിർത്തുമോ എന്നാണ് അയാളുടെ ഭയം. എന്നാൽ അനുജൻ കല്യാണം കഴിക്കുന്നു, സരോജ വരുന്നു. ഈ വിവാഹവും അതിനോടനുബന്ധിച്ച ചില സംഭവങ്ങളുമാണ് ഈ നാടകത്തിലൂടെ കോവിലൻ പറയുന്നത്.

ഗോപി: അയാൾ ചോദിച്ചു. എടോ താൻ തന്റെ ഏടത്തിയുമായി കൂടി നടക്കുകല്ല്ലേ എന്ന്.

ശാരദ: അത്രേ ഉള്ളോ? ( ചിരിക്കുന്നു)

ഗോപി: (കീഴോട്ടു നോക്കി) അല്ലെന്ന് എത്ര പറഞ്ഞിട്ടും അയാൾക്ക് വിശ്വാസമില്ല. ഞാൻ നിങ്ങളുമായി ബന്ധത്തിലാണെന്നാണ്.

ശാരദ: ഇനിയിപ്പോൾ അങ്ങനെത്തന്നെ ആയാലെന്താണ്? അത് പതിവുള്ള കാര്യമാണ്. ഇവിടെത്തന്നെ അങ്ങനെ ആയിരുന്നു. അച്ഛനും ചെറിയച്ഛനും കൂടി അമ്മയെ കല്യാണം കഴിച്ചു. കല്യാണം കഴിക്കാൻ ഒരാളെ പോയിട്ടുണ്ടാവൂടൊ. അല്ലാച്ചാൽ, അന്നു കല്യാണക്കാരുടെ കൂടെ ചെറുക്കൻ പോകാറെ പതിവില്ല. കല്യാണക്കാർ പെണ്ണിനെ കൂട്ടിക്കൊണ്ടു വരുന്നു. രണ്ടു പേർക്കും കൂടെ ബന്ധം വരുത്തുന്നു. മധുരം കൊടുക്കുന്നു. ഏട്ടനും അനിയനും ഒരു ഭാര്യ. കുടുംബം നുള്ളിപ്പകുക്കണ്ട. ഞാനെന്നും പറഞ്ഞിട്ടുണ്ട്, ഈ ഏട്ടനെക്കണ്ടിട്ടല്ല ഇവിടെ നിന്നതെന്ന്.

ഗോപി: അതിനു ഞാനൊരിക്കലും എതിരല്ല. അമ്മയെ കല്യാണം കഴിച്ചു! അന്നു ഞാനില്ല. എന്റെത്തന്നെ കാര്യമാവുമ്പോൾ! പിന്നെ ഏട്ടന്റെ കാര്യമാണ്. എന്റെ ഏട്ടൻ ഇങ്ങനെ ആയി. അതേട്ടന്റെ കുറ്റമല്ല. ലാളിച്ചു വളർത്തിയ മകനാണ്. ഏട്ടൻ എങ്ങനെയും നടന്നോട്ടെ. നിങ്ങളേയും കുട്ടികളേയും ഞാൻ പുലർത്തും. എന്നുവെച്ച്….

ശാരദ: എന്താ സംശയം? ആൾക്കാർ എന്നോട് ചോദിച്ചിട്ടുണ്ട്. ഞങ്ങൾ അങ്ങനെത്തന്നെയാണെന്ന് ഞാനെല്ലാവരോടും പറഞ്ഞിട്ടുമുണ്ട്. ( ചിരിക്കുന്നു)

ഗോപി: നിങ്ങൾ! നിങ്ങളങ്ങനെ പറഞ്ഞിട്ടുണ്ട്!

buy nowശാരദ: എനിക്കെന്താ പറഞ്ഞാൽ! അതു നാട്ടുനടപ്പാണ്. എന്താ ഒരു വഷള്! എന്നെ പുലർത്തുന്നു, കുട്ടികളെ പരിപാലിക്കുന്നു, എങ്ങനെയെങ്കിലും പുലർന്നു പോകും. ഒരിത്തിരി സുഖമാണ് വേണ്ടത്. അതെന്താണെന്ന് എനിക്കറിയില്ല. ഇതേ വരെ കല്യാണം കഴിച്ചില്ല. വരുന്നു, പോകുന്നു. ഏട്ടനു പണമയയ്‌ക്കുന്നു. അപ്പോൾ ആൾക്കാർക്കു ചോദിക്കാം. ചോദിച്ചവരോടൊക്കെ ഞാൻ പറഞ്ഞത് അങ്ങനെത്തന്നെയാണെന്നാണ്.

ഗോപി: എന്റെ അമ്മ മരിച്ചപ്പോൾ, നിങ്ങളാണ് എനിക്കമ്മ എന്നു ഞാൻ ധരിച്ചു.

ശാരദ: അതേ ധരിച്ചുള്ളൂ. ഞാനൊരു തണൽ കണ്ടു. എനിക്കൊരു താങ്ങുണ്ടെന്ന്, തണലാണെന്ന്. ഈ ജന്മത്തിൽത്തന്നെ എനിക്കല്പം സുഖവും സമാധാനവും ഉണ്ടെന്ന്. ഒരു പെണ്ണ് ഏഴുജന്മം തപസ്സു ചെയ്‌താലും കിട്ടാത്ത………

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.