HOME

നന്നായി ഉറങ്ങാൻ നാലു വഴികൾ

Vilakkilla Velicham Mathramഉറക്കത്തിനു തുല്യമായി ഒന്നും മനുഷ്യവംശത്തിന്റെ മാനസികാരോഗ്യത്തിനു സഹായകമായി ഉയർന്നു വന്നിട്ടില്ല. ലക്ഷക്കണക്കിനു വർഷങ്ങളിലൂടെ മനുഷ്യമസ്തിഷ്‌കം അബോധമായി ശീലിച്ചുണ്ടാക്കിയെടുത്ത ഒരു മഹത്തായ ശുശ്രൂഷയാണ് ഉറക്കത്തിൽ ഓരോരുത്തരിലും നടക്കുന്നത്. മനുഷ്യന്റെ എല്ലാ രോഗങ്ങൾക്കും പിന്നിൽ, മനുഷ്യജീവിതത്തിലെ മുഴുവൻ ക്രമക്കേടുകൾക്കും പിന്നിൽ ശരിയായ ഉറക്കത്തിന്റെ അഭാവമാണെന്നു കാണാം.

യഥാർഥത്തിൽ ഉറക്കമെന്നത് സഹജമായ ഒരു ബോധക്കേടാണ്. ഉണർന്നിരിക്കൽ ഉണ്ടാക്കുന്ന തീ അത്രയും കഠിനമായതു കൊണ്ട് ഓരോ രാത്രിയും ഒരാൾ കുറച്ചു മണിക്കൂറുകളെങ്കിലും ബോധമറ്റു കിടക്കണം. ഇങ്ങനെ ബോധമറ്റു കിടക്കുമ്പോഴാണ് അടുത്ത ദിവസം ജീവിക്കാനാവശ്യമായ ഊർജം ഒരാളിൽ നിറയുന്നത്.

ശരിയായ ഉറക്കമെന്നത് ഓരോരുത്തനും ഓരോ അളവിലാണ്. ഒരു ശിശു അമ്മയുടെ ഉദരത്തിൽ ദിവസം 24 മണിക്കൂറും ഉറക്കമാണ്. കാരണം കുഞ്ഞിന്റെ എല്ലാ കോശങ്ങളും വികസിക്കുകയാണ്; വളരുകയാണ്. 24 മണിക്കൂറും ഉറങ്ങിയാലേ വളർച്ച ശരിയായിരിക്കൂ. ശിശു ജനിക്കുന്നതോടെ 20 മണിക്കൂറുകളാണ് ഉറക്കം. വളരുന്നതിനനുസരിച്ച് ഉറക്കം കുറഞ്ഞു കുറഞ്ഞു വരുന്നു. പ്രായപൂർത്തിയാകുമ്പോൾ ഏഴോ എട്ടോ മണിക്കൂറുകളായി ഉറക്കം കുറയുന്നു. പ്രായമാകുന്നതോടെ ഉറക്കാം എത്രയോ കുറഞ്ഞു വരുന്നു. എന്നാൽ ഉറക്കത്തിനായി കാത്തുകാത്തിരിക്കേണ്ട അവസ്ഥ ആധുനിക മനുഷ്യന്റെ മുഖമുദ്രയായിരിക്കുന്നു.

ഉറക്കത്തിന് ഒരു മരുന്നു വേണ്ട. മരുന്നിനെ ആശ്രയിക്കാതെ ഉറങ്ങാൻ താഴെ പറയുന്നതിൽ ചിലതെങ്കിലും പരീക്ഷിച്ചു നോക്കുക.

buy now1. അതിരാവിലെ ഉണർന്ന് കുളിച്ച് ധ്യാനം ശീലിക്കുക. ധ്യാനിക്കാൻ പറ്റാത്തവർ യോഗ ശീലിക്കുക. ഇതും രണ്ടുംകഴിയാത്തവർ ശ്വാസനിശ്വാസ അഭ്യാസം ശീലമാക്കുക.
2. ഉറങ്ങുന്നതിനു 3 മണിക്കൂർ മുൻപ് ലഘുവായ ആഹാരം ശീലമാക്കുക.
3. ഉറങ്ങാൻ പോകുന്നതിനു തൊട്ടു മുൻപ് കൈകാലുകളും മുഖവും കഴുകി സ്വസ്‌ഥതയോടെ ഇരുന്ന് 10 മിനുട്ട് ശ്വസനധ്യാനം ചെയ്യുക.
4. ഈ ലളിതമായ ധ്യാനക്രമം താഴെപ്പറയും പ്രകാരം പതിവായി ഒരാഴ്‌ച ചെയ്‌തു നോക്കുക.
രാത്രി ദേഹശുദ്ധി വരുത്തി, കൈകാലുകളും മുഖവും കഴുകി സ്വസ്‌ഥമായി ശയ്യയിലിരിക്കുക. യോഗയിലെ ഏതെങ്കിലും ലളിതമായ ആസനത്തിൽ, അല്ലെങ്കിൽ ചമ്രം പടിഞ്ഞ്, നട്ടെല്ല് നിവർത്തി ഇരിക്കുക. കണ്ണുകൾ പാതിയടച്ച്, കൃഷ്ണമണികൾ അല്പം മുകളിലേക്കുയർത്തി, ശ്വാസനിശ്വാസങ്ങളിൽ നല്ല ശ്രദ്ധ പുലർത്തിക്കൊണ്ടിരിക്കുക. 21 തവണ ഇതു തുടരുക. ഇതു പതിവായി ചെയ്യുമ്പോൾ മനസ്സിൽ സുഖം, സന്തോഷം, സമാധാനം ഉണ്ടാകുന്നു. ഈ സന്തോഷത്തൊടെ ഉറങ്ങാൻ കിടക്കുക.

ഇങ്ങനെ ആരോഗ്യപൂർണമായ ജീവിതത്തിനാവശ്യം വേണ്ട ചില ചിന്തകൾ പകർന്നു തരികയാണ് പി എൻ ദാസ് വിളക്കില്ല വെളിച്ചം മാത്രം എന്ന പുസ്‌തകത്തിലൂടെ. ഗൗതമബുദ്ധൻ, രമണ മഹർഷി, ലാവോത്സു, ജെ കൃഷ്ണമൂർത്തി, ആന്റണി ഡിമെല്ലോ തുടങ്ങിയവരുടെ ആശയങ്ങളെ അവലംബിച്ചെഴുതിയ ലേഖനങ്ങൾ. സ്വയം നോക്കുക, സാക്ഷിയാവാൻ ശീലിക്കുക, നന്ദി ഒരേയൊരു പ്രാർഥന, സ്‌നേഹത്തിന്റെ കല, ധ്യാനപൂർവം ഭക്ഷിക്കാം, നൽകൽ എന്ന കല തുടങ്ങിയ ലേഖനങ്ങൾ ശാന്തവും സ്വച്ഛസുന്ദരവുമായ ഒരു ജീവിതം വായനക്കാർക്കു സമ്മാനിക്കുന്നു.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.