HOME

ജീസസ് സി ഇ ഒ

jesus-ceo

BUY THIS BOOK @ INDULEKHA.BIZ

ഒരു സി ഇ ഒ എന്ന നിലയിൽ ക്രിസ്‌തുവിനെ കാണുകയാണ് ലോറീ ബെത് യാനസ് ഈ പുസ്‌തകത്തിൽ. ലോകപ്രശസ്‌ത പ്രഭാഷകയും കൺസൾട്ടന്റുമായ ലോറീ ക്രിസ്‌തുവിന്റെ നേതൃത്വപാടവശൈലി ജീസസ് സി ഇ ഒ എന്ന പുസ്‌തകത്തിലൂടെ വിലയിരുത്തുന്നു.

ഒന്നാലോചിച്ചാൽ ആരെയും അമ്പരിപ്പിക്കുന്നതാണ് ക്രിസ്‌തുവിന്റെ നേതൃത്വഗുണം. വളരെ സാധാരണക്കാരായ പന്ത്രണ്ട് മനുഷ്യരെ പരിശീലിപ്പിച്ചു. അവർ അക്കാലത്തു തന്നെ ലോകത്തെ മുഴുവൻ സ്വാധീനിച്ചു. കാലത്തെത്തന്നെ അവർ വിഭജിച്ചു: ക്രിസ്തുവിനു മുമ്പും ക്രിസ്‌തുവിനു പിമ്പും. വെറും 12 ജീവനക്കാരെ ഉപയോഗിച്ച് ലോകത്തെ ഏറ്റവും വലിയ പ്രസ്‌ഥാനം രൂപപ്പെടുത്തിയ ക്രിസ്തുവെന്ന നേതാവിന്റെ ഗുണങ്ങളും പ്രവർത്തന ശൈലിയും വളരെ വിശദമായി വിവരിക്കുകയാണ് ലോറീ ഈ പുസ്‌തകത്തിലൂടെ.

അവൻ അവനിൽ വിശ്വസിച്ചു, അവൻ നടപടി എടുത്തു, അവനൊരു ടീമിനെ ഉണ്ടാക്കി, അവനൊരു കർമപദ്ധതി ഉണ്ടായിരുന്നു, ചെറിയ വസ്‌തുക്കളെ അവൻ നിന്ദിച്ചില്ല, അവൻ ധൈര്യശാലിയായിരുന്നു, അവൻ അവരെ പഠിപ്പിച്ചു, അവൻ അവർക്കു മാതൃക കാണിച്ചു തുടങ്ങിയ 85 ലേഖനങ്ങൾ. ഓരോ ലേഖനത്തിന്റെയും അവസാനം വായനക്കാരോട് ഒരു ചോദ്യവും.

അവൻ തന്റെ ലക്ഷ്യത്തോട് ഒട്ടിച്ചേർന്നു നിന്നു എന്ന ലേഖനം വായിക്കാം.

തന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി യേശുവിനറിയാമായിരുന്നു. അവനതിൽ നിന്നും അല്പം പോലും വ്യതിചലിച്ചില്ല. മെച്ചപ്പെട്ട ഒരു ജീവിതത്തെപ്പറ്റി ആളുകളെ പഠിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നവൻ പ്രഖ്യാപിച്ചു. ഒരധ്യാപകനും ഭിഷഗ്വരനുമായി അവൻ തന്നെത്തന്നെ കണ്ടു.

ലക്ഷ്യത്തിൽ നിന്നു വ്യതിചലിപ്പിക്കുന്ന ഒട്ടേറെ പ്രലോഭനങ്ങൾ മരുഭൂമിയിൽ വച്ച് അവനു വാഗ്ദാനം ചെയ്യപ്പെട്ടു. ഈ പ്രലോഭനങ്ങളെല്ലാം യേശുവിന്റെ കഴിവുമായി ബന്ധപ്പെട്ടവ തന്നെയായിരുന്നു. ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഈ കഴിവുകൾ അവിടത്തെ ജീവിതകാലത്ത് ഉപയോഗിച്ചു കാണിക്കുകയും ചെയ്‌തു. എങ്കിലും മരുഭൂമിയിലെ പ്രലോഭനങ്ങളെ അവൻ പ്രതിരോധിച്ചു. കാരണം, അവ യേശുവിന്റെ ലക്ഷ്യപ്രസ്‌താവനയുമായി ഒത്തു പോകുന്നവയായിരുന്നില്ല.

ഒരു നിമിഷം നമുക്ക് യേശു ചെയ്യാതിരുന്ന കാര്യങ്ങളെപ്പറ്റി ഒന്നാലോചിച്ചു നോക്കാം. സ്വർഗത്തിൽ നിന്ന് ഇതാ ഇവിടെ ഒരുവന് അതിരുകളില്ലാത്ത ശക്തി നൽകപ്പെട്ടിരിക്കുന്നു. അവന് എന്തു വേണമെങ്കിലും പ്രവർത്തിക്കാമായിരുന്നു. എന്നിട്ടും അവനൊരു ദേവാലയമോ സിനഗോഗോ പണിതുയർത്തിയില്ല. അവൻ ഗ്രന്ഥങ്ങൾ രചിച്ചില്ല. ലോകത്തിലെ എല്ലാ രോഗികളെയും അവൻ സൗഖ്യമാക്കിയില്ല. ശവക്കോട്ടകളിലേക്കിറങ്ങി അവൻ മൃതരെ ഉയിർപ്പിച്ചില്ല. അവനു തന്റെ ലക്ഷ്യത്തെപ്പറ്റി കൃത്യമായി അറിയാമായിരുന്നു. അവൻ തന്റെ ലക്ഷ്യത്തോട് ചേർന്നു നിന്നു.

ചോദ്യം:
എന്താണ് നിങ്ങളുടെ ലക്ഷ്യം? ഒന്നോ രണ്ടോ വാചകങ്ങളിൽ നിങ്ങൾക്കതു നിർവചിക്കാമോ?

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.