കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും
1957 ഏപ്രിൽ 5
വയലാറിലെ വെടിവെപ്പു കഴിഞ്ഞിട്ട് അന്നേക്ക് പത്തുവർഷവും അഞ്ചു മാസവും എട്ടുദിവസവും കഴിഞ്ഞിരുന്നു. രാവിലെ നിയുക്ത മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടും സഹപ്രവർത്തകരും ആലപ്പുഴയിലെത്തി. അവർ വലിയ ചുടുകാട്ടിലെ പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിലും തേരുരുളാൻ വഴിയൊരുക്കിയ സഖാവ് പി കൃഷ്ണപിളളയുടെ ശവകുടീരത്തിലും പുഷ്പാർച്ചന നടത്തി.
തിരുവനന്തപുരത്തും ആവേശം അലതല്ലുകയായിരുന്നു. നാടിന്റെ നാനഭാഗത്തു നിന്നും പാർട്ടിപ്രവർത്തകർ തലസ്‌ഥാനത്തേക്ക് ഒഴുകി. നഗരം ചെങ്കടലായി. പതിനായിരങ്ങൾ ജയഭേരി മുഴക്കവേ, ഗവർണർ രാമകൃഷ്‌ണറാവു ഇ എം എസ്സിനും സഹപ്രവർത്തകർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞയ്‌ക്ക് അല്പം മുമ്പായി നമ്പൂതിരിപ്പാടിന്റെ വാച്ച് ചലനമറ്റു. ദേശാഭിമാനിയുടെ തിരുവനന്തപുരം ലേഖകൻ പവനന്റെ വാച്ച് കടം വാങ്ങിയാണ് അദ്ദേഹം സത്യപ്രതിജ്ഞയ്‌ക്ക് പോയത്. ഏറ്റെടുക്കാൻ പോകുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തെപ്പറ്റി ചിന്തിച്ചിട്ടോ എന്തോ, മുഖ്യമന്ത്രി ഇ എം എസിന്റെ കൈകൾ വിറയ്‌ക്കുന്നുണ്ടായിരുന്നു. എന്നു പിറ്റേന്ന് ദീപിക റിപ്പോർട്ട് ചെയ്‌തു.
നിശ്‌ചിതസമയമായ പതിനൊന്നു മണിയിൽ നിന്നും ഒന്നരമണിക്കൂർ വൈകിയാണ് ചടങ്ങുകൾ ആരംഭിച്ചത്. അതിനുള്ള കാരണമാണ് ബഹുവിചിത്രം. ഏപ്രിൽ 5 വെളളിയാഴ്ചയായിരുന്നു. വെള്ളിയാഴ്‌ച രാഹുകാലം രാവിലെ 10.30 മുതൽ 12 മണിവരെയാണ്.
കേരളത്തിൽ ആദ്യം കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നതും അതിന്റെ പശ്ചാത്തലവും പിന്നീട് നടന്ന വിമോചനസമരവും അതിന്റെ കാരണങ്ങളും മറ്റ് വിശദാംശങ്ങളുമാണ് കെ രാജേശ്വരിയുടെ കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും. കേരളചരിത്രത്തിലെ സംഭവബഹുലവും സംഘർഷപൂരിതവുമായ ഒരു അധ്യായമാണ് ഈ പുസ്‌തകത്തിലൂടെ അനാവരണം ചെയ്യുന്നത്. രാഷ്‌ട്രീയ കാര്യങ്ങളിൽ വലിയ താത്‌പര്യമില്ലാത്തവരെ പോലും പിടിച്ചിരുത്തി വായിപ്പിക്കുന്ന ശൈലി.




Lokathiladhyamaayi Janam thiranjedutha Communist Bharanam Janaroshathiloode thanne oduvil Thakarnnu Veenu.
Loka Rashtreeyathile ettavum valiya Kaaluvaari Kerala Janatha thanneyanennulathinne Soochanayaanu Aadhya Communist Sarkkarinne Sathya Prathinjayum Vimochana Samaravum okke. athe janam thanne idathu valathu munnanikale maariyum keriyum kaaluvariyittum Kaalil pidichu pokkiyeduthittumundu.