സിനിമയുടെ കാല്‌പാടുകള്‍

Memoirs of Sobhana Parameswaran Nair edited by K J Johny and C Venugopal
Publisher: Current Books Thrissur, Thrissur Paper back Pages: 244 Price: INR 160
ശോഭനാ പരമേശ്വരന്‍നായരുടെ സിനിമാ ഓര്‍മകളാണ് ഈ പുസ്‌തകം. അദ്ദേഹം നിര്‍മിച്ച പത്തുസിനിമകളുടെയും കഥ, മറ്റു വിവരങ്ങള്‍, അതിലെ പാട്ടുകള്‍ എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. കൂടാതെ അഭിമുഖങ്ങളും ധാരാളം ചിത്രങ്ങളുമുണ്ട്.
സ്‌റ്റുഡിയോ സെറ്റുകളില്‍ നിന്നു രക്ഷപ്പെടണം സിനിമ എന്നാഗ്രഹിച്ച ഒരാള്‍. വഴികളും ഇല്ലിമുളംകാടുകളും പുഴവക്കും ഒക്കെ സിനിമയെടുക്കാന്‍ പറ്റിയ സ്‌ഥലങ്ങളാണെന്ന് കാണിച്ചു തന്ന ഒരാള്‍. മൂലധനമുണ്ടായിരുന്നില്ലെങ്കിലും സൌഹൃദബന്ധങ്ങളുടെ വലിയ കെട്ടിയിരുപ്പുംകൊണ്ട് ധീരതയോടെ അപകടമേഖലകളിലൂടെ സഞ്ചരിച്ച ഒരാള്‍. ആ മനുഷ്യനു വേണ്ടി വാക്കുകള്‍ കൊണ്ടു പണിത ഒരു സ്‌മാരകമാണീ ഗ്രന്ഥം. എം ടി വാസുദേവന്‍നായരുടെ അവതാരികയില്‍ നിന്ന്.


