HOME

Njangal Ningalkku Bhoomi Vittal

nnbvs
Chief Seattle Speech, interpreted by Dr Henry A Smith and Ted Perry translated to Malayalam by Zacharia
Publisher: DC Books, Kottayam Pages: 108  Paperback
Price: INR 60

സ്വാര്‍ഥലാഭത്തിനു വേണ്ടി വരാനിരിക്കുന്ന തലമുറകളുടെ കൂടി സമ്പത്തായ മണ്ണും വായുവും വെള്ളവുമെല്ലാം ചൂഷണം ചെയ്യുകയാണ് നമ്മള്‍. ഇതിന്റേതായ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ ഇപ്പോഴെ നാം നേരിടുന്നുമുണ്ട്. ചുട്ടുപൊള്ളിയും തണുത്തുറഞ്ഞും ജീവന്‍ ഈ ഭൂമുഖത്തു നിന്നു തന്നെ ഇല്ലാതായേക്കാവുന്ന അവസ്‌ഥ. ഈ സ്‌ഥിതിയെ ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ദീര്‍ഘദര്‍ശനം ചെയ്‌ത അമേരിന്ത്യയിലെ ഗോത്രവര്‍ഗ നേതാവാണ് സിയാറ്റില്‍ മൂപ്പന്‍.

മൂപ്പന്റെ സുപ്രസിദ്‌ധമായ പ്രസംഗത്തിന്റെ അക്ഷരംപ്രതിയുള്ള ഒരു പകര്‍പ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.   ഡോ ഹെന്‍‌റി എ സ്‌മിത്തും ടെഡ് പെറിയും മൂ‍പ്പന്റെ പ്രസംഗത്തിനു നല്‍കിയ ഭാഷ്യമാണ് ഈ പുസ്‌തകത്തിലുള്ളത്. സക്കറിയയുടെ വിവര്‍ത്തനവും തോമസ് പാലക്കീലിന്റെ പഠനവും.

Njangal Ningalkku Bhoomi Vittal. Page 34

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.