Kayar by Thakazhi Sivasankara Pillai

Jnanpith Award winning novel by Thakazhi Sivasankara Pillai
Publisher: DC Books, Kottayam Pages: 987 Hard Bound Price: INR 400
1980-ലെ വയലാര്‍ അവാര്‍ഡും 1984-ലെ ജ്ഞാനപീഠപുരസ്‌കാരവും നേടിയ നോവല്‍. തന്റെ മാസ്‌റ്റര്‍പീസ് നോവലിനെക്കുറിച്ച് തകഴി പറയുന്നു: തിരുവതാംകൂറിലെ ഒരു പ്രത്യേക ദേശത്തിന്റെ ഒരു ഘട്ടം മുതല്‍ ഇന്നത്തെ ഭൂപരിഷ്‌കരണം നടപ്പിലാകുന്ന കാലം വരെയുള്ള ജീവിതത്തിന്റെ എല്ലാ ഭാവങ്ങളിലുമുള്ള പരിണാമപ്രക്രിയയാണ് ഈ പുസ്‌തകത്തിലുള്ളത്. നായകനില്ല, നായികയില്ല, സമൂഹമാണ് ഇതിലെ നായകന്‍. സമൂഹമാണ് നായിക. പത്തിരുനൂറ്റമ്പതു കൊല്ലം ഈ പ്രദേശത്ത് ജനിച്ചു ജീവിച്ചു മരിച്ച കുറെ മനുഷ്യരെ ഇതില്‍ കാണാം. വൈവിധ്യമുള്ള അവരുടെ ജീവിതവും.


