Kozhi by Kakkanadan

Novel by Kakkanadan
Publisher: Sankeerthanam Publications, Kollam Paper Back Pages: 52 Price: INR 45
ഐക്കരമഠത്തിലെ അഗ്നിശര്‍മ്മന്‍. കോഴിപ്പൂവന്‍ എന്നും പേരുളള ഈ തിരുമേനിയുടെ ഗരുഡനേത്രത്തില്‍ നിന്നൊളിച്ചു മാറാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അങ്കക്കോഴിയുടെ ചിറപ്പോടെ അഗ്നിശര്‍മ്മന്‍ പറന്നുകൊത്തി. നാലുകെട്ടുകളും എട്ടുകെട്ടുകളും കൊത്തിയിളക്കി. അകത്തിനികളില്‍ കടന്നുചെന്ന് പിടക്കോഴികളുമായി അങ്കംവെട്ടി. പിടക്കോഴികള്‍ പിടഞ്ഞു. കൊക്കി. മുട്ടയിട്ടു. അഗ്നിശര്‍മ്മന്റെ വാഴ്‌ച മഠത്തിന്റെ പതനത്തിനു നാന്ദി കുറിച്ചു. കാക്കനാടന്റെ വ്യത്യസ്‌തമായ നോവല്‍.


