Kilimozhikalkkappuram

Novel by Sethu
Publisher: DC Books, Kottayam Pages: 256 Paperback Price: INR 140
സേതുവിന്റെ വയലാര്‍ അവാര്‍ഡ് നേടിയ അടയാളങ്ങളുടെ ഒരു തുടര്‍ച്ചയാണ് ഈ പുസ്‌തകമെന്നു പറയാം. ജീവിതത്തില്‍ തനിച്ചാക്കപ്പെട്ട അമ്മയും മകളും, പ്രിയംവദയും നീതുവും. ഒറ്റപ്പെടല്‍ അവരുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിച്ചു എന്നതിന്റെ അന്വേഷണം. പിന്നെ ആലീസും മോഹനയും രേവതിയും സന്തോഷും അവരിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന മീനാക്ഷിപ്പാളയവും.


