Aasakthiyude Athazhavirunnu
| HOW TO BUY BOOKS | HOW TO GET DISCOUNTS
Socialite Evenings, novel by Shobaa De, in Malayalam translated by Kabani C
Publisher: DC Books, Kottayam Pages: 317 Paperback Price: INR 160
ശോഭാ ഡേയുടെ ആദ്യ നോവലും ബെസ്‌റ്റ് സെല്ലറുമായ സോഷ്യലൈറ്റ് ഈവനിംഗ്‌സിന്റെ മലയാള വിവര്‍ത്തനം. മുബൈയിലെ അതിസമ്പന്നമായ കുടുംബങ്ങളിലെ ഭാര്യമാരുടെ ജീവിതത്തെക്കുറിച്ചാണ് ഈ നോവലിലൂടെ ശോഭ പറയുന്നത്. അവിടെ സ്‌ത്രീകള്‍ക്കു പണിയൊന്നുമില്ല, അവരുടെ കൂടെ ചെലവഴിക്കാന്‍ സദാ തിരക്കിലായ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കു സമയമില്ല. ബോറടി മാറ്റാനായി പലരും വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു.
ഇടത്തരം കുടുംബത്തില്‍ പിറന്ന കരുണ ഈ ആസക്‍തിയുടെ ലോകത്ത് എത്തിപ്പെടുന്നു. സമയം കളയാന്‍ കരുണ എഴുതുന്ന ഓര്‍മക്കുറിപ്പുകള്‍ അവളെ പ്രശസ്‌തയാക്കുന്നു. ശോഭയുടെ ആത്മകഥാംശം കലര്‍ന്ന നോവല്‍.





