Gruhavaidyam

Health notes by P V Thomas
Publisher: DC Books, Kottayam Pages: 156 Paperback Price: INR 60
ഇരുപത്തിരണ്ടു വര്‍ഷക്കാലം കേരളത്തിലുടനീളം സഞ്ചരിച്ചു ശേഖരിച്ച അറിവുകളാണ് ഈ പുസ്‌തകത്തിലുള്ളത്. നമ്മുടെ നാട്ടില്‍ സുലഭമായുള്ള ചുവന്നുള്ളി, നാരങ്ങ, മഞ്ഞള്‍, നെല്ലിക്ക, കറിവേപ്പില, ചുക്ക്, ത്രിഫല, തഴുതാമ, ഉപ്പ്, ഇഞ്ചി, മൈലാഞ്ചി, പുളി തുടങ്ങിയ വസ്‌തുക്കള്‍ കൊണ്ടുള്ള ഔഷധപ്രയോഗങ്ങള്‍.
അത്താഴം ഉണ്ണരുത്, ആഹാരവും ആരോഗ്യവും, ഗര്‍ഭിണികളുടെ ധര്‍മം, ചെറുനാരങ്ങയുടെ ഗുണങ്ങള്‍ തുടങ്ങിയ ചെറുലേഖനങ്ങളും ആരോഗ്യദായകമായ സൂപ്പുകള്‍, കറികള്‍ എന്നിവയുടെ പാചകക്കുറിപ്പുകളും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. ഓരോ വീട്ടിലും അത്യാവശ്യം സൂക്ഷിക്കേണ്ട പുസ്‌തകം.


