Chinayile Cinderella

Novel by Adeline Yen Mah translated by V V Kanakalatha
Publisher: Green Books, Thrissur Pages: 167 Paperback Price: INR 105.00
പ്രശസ്‌ത ചൈനീസ് എഴുത്തുകാരിയും ഡോക്‍ടറുമായ അഡലിന്‍ യെന്‍മായുടെ ആത്‌മകഥാപരമായ നോവല്‍. അഡലിന്‍ ജനിച്ച ഉടന്‍ അവളുടെ അമ്മ മരിച്ചു. അതിനാല്‍ വീട്ടുകാര്‍ അവളെ നിര്‍ഭാഗ്യയെന്ന് മുദ്രകുത്തി. സ്വന്തം അച്‌ഛനും സഹോദരങ്ങളും അവളെ വെറുത്തു, ഒറ്റപ്പെടുത്തി. രണ്ടാനമ്മയുടെ വക പീഡനങ്ങള്‍ വേറെയും.
അച്‌ഛന്‍ അതീവ സമ്പന്നനായിട്ടും അനാഥാലയത്തില്‍ കഴിയേണ്ടി വന്നു അവള്‍ക്ക്. വര്‍ഷങ്ങളോളം ഒരു എഴുത്തു പോലും അവള്‍ക്ക് ലഭിച്ചില്ല, കാണാന്‍ ആരും വന്നില്ല. ഇടാന്‍ പാകമുള്ള ഉടുപ്പോ, നല്ല ഭക്ഷണമോ സ്‌നേഹമോ ലഭിക്കാതെ വളര്‍ന്ന അഡലിന്റെ കഥ ആരുടെയും മനസുലയ്‌ക്കും. എന്നാല്‍ ഇതിലൊന്നും തളരാതെ എന്നും ക്ലാസില്‍ ഒന്നാമതായി അവള്‍ പഠിച്ചു, നന്നായി എഴുതി. ഒടുവില്‍ ഡോക്‍ടറുമായി. എത്ര ദു:ഖകരമായ അവസ്‌ഥയിലും ഒരു നല്ല ഭാവിക്കായി പ്രയത്‌നിക്കാന്‍ പ്രചോദനമേകുന്ന ഈ പുസ്‌തകം കൌമാരപ്രായക്കാരായ കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്.


