Service Story by Malayattoor Ramakrishnan

സര്‍വീസ് സ്‌റ്റോറി / എന്റെ ഐ എ എസ് ദിനങ്ങള്‍
Memoirs by Malayattoor Ramakrishnan
Publisher: DC Books, Kottayam Pages: 327 Paperback Price: 160
മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ ആത്‌മകഥയല്ല ഇത്. എന്നാല്‍ ബിരുദമെടുത്തതു മുതല്‍ ഐ എസ് എസ് വിട്ടതു വരെയുള്ള ഒരു വലിയ കാലഘട്ടം ഇതില്‍ കടന്നു വരുന്നു. ഇത് എഴുതാന്‍ തുടങ്ങുമ്പോള്‍ സാക്ഷിക്കൂട്ടില്‍ കയറി നില്‍ക്കുന്ന പ്രതീതിയാണെന്ന് മലയാറ്റൂര്‍ പറയുന്നു. ഒടുവില്‍ വളച്ചൊടിക്കാതെ മൊഴി പറഞ്ഞ സംതൃപ്‌തിയോടെ അദ്ദേഹം സാക്ഷിക്കൂട്ടില്‍ നിന്നിറങ്ങുമ്പോള്‍ അത് മലയാളത്തിലെ ഏറ്റവും ശ്രദ്‌ധേയമായ ഓര്‍മക്കുറിപ്പുകളിലൊന്നാകുന്നു.


