Sisusamrakshanam by Dr R K Suneja

അമ്മമാര്‍ക്കും അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ഒരു മാര്‍ഗരേഖ
A handy and complete guide for parents and parents to be by Dr R K Suneja translated by V Radhakrishnan.
Publisher: DC Books, Kottayam Pages: 266 Paper Back
Price: INR 130
ആദ്യമായി അമ്മയാകുന്നവര്‍ക്കും അമ്മമാരാകാന്‍ ഒരുങ്ങുന്നവര്‍ക്കും സംശയങ്ങള്‍ക്ക് ഒരു കുറവുമില്ല. അവയ്‌ക്കെല്ലാം കൃത്യമായ ഉത്തരം നല്‍കുന്നു ഈ പുസ്‌തകം. ഗര്‍ഭകാലത്ത് ശ്രദ്‌ധിക്കേണ്ട കാര്യങ്ങള്‍, നവജാത ശിശുക്കളെ സംരക്ഷിക്കേണ്ടതെങ്ങനെ? കുട്ടികളുടെ ഭക്ഷണരീതി, വളര്‍ച്ച, ദന്ത-നേത്ര സംരക്ഷണം, ടോയ്‌ലറ്റ് പരിശീലനം, വൈകല്യങ്ങള്‍, ശിശു രോഗങ്ങള്‍, അപകടങ്ങള്‍, പ്രഥമ ശുശ്രൂഷ എന്നിവയെ കുറിച്ച് ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു.
കുഞ്ഞുങ്ങള്‍ക്കുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ പാകപ്പെടുത്തുന്ന ക്രമവും, വിവിധ പ്രായത്തില്‍ വേണ്ട പൊക്കവും തൂക്കവും രേഖപ്പെടുത്തുന്ന ചാര്‍ട്ടുമൊക്കെ അനുബന്ധമായുണ്ട്.


