In The Name Of Honour by Mukhtar Mai

മാനത്തിന്റെ പേരില്‍
Autobiography by Mukhtar Mai translated by C Sakunthala
Publisher: DC Books, Kottayam Pages: 133 Paperback
Price: INR 75
അനുജന്‍ ഉയര്‍ന്നവര്‍ഗക്കാരിയുമായി ബന്‌ധപ്പെട്ടു എന്നാരോപിച്ച് പാക്കിസ്‌ഥാനിലെ ഗോത്രവര്‍ഗ കോടതി കൂട്ടബലാല്‍സംഗത്തിനു വിധിച്ചവളാണ് മുഖ്‌താര്‍ മായി. ഇത്തരം ഇരകള്‍ ആത്‌മഹത്യ ചെയ്യുകയാണ് പതിവ്. എന്നാല്‍ മുഖ്‌താര്‍ മായി തന്റെ കഥ കോടതിക്കും മാധ്യമങ്ങള്‍ക്കും മുമ്പാകെ തുറന്നു പറഞ്ഞു. ബലാത്സംഗക്കാര്‍ ശിക്ഷിക്കപ്പെട്ടു. അവളുടെ കഥ ലോകമറിഞ്ഞു.
പലേടത്തു നിന്നുമായി ലഭിച്ച സഹായങ്ങള്‍ വഴി മുഖ്‌താര്‍ വനിതാ വിദ്യാലയങ്ങളും സ്‌ത്രീരക്ഷാ കേന്ദ്രങ്ങളും ആരംഭിച്ചു. പൊരുതുന്ന സ്‌ത്രീത്വത്തിന്റെ ആവേശം നിറഞ്ഞ ഈ ആത്മകഥ ഫ്രഞ്ച് പത്രപ്രവര്‍ത്തകരുടെ സഹായത്തോടെ തയാറാക്കിയതാണ്.


