Francis Ittikkora

Novel by T D Ramakrishnan
Publisher: DC Books, Kottayam Pages: 308 Paperback
Price: INR 150
കൊച്ചിയില്‍ നക്ഷത്ര വേശ്യാലയം നടത്തുന്ന രേഖയുമായി ചാറ്റിംഗ് ബന്ധം സ്‌ഥാപിക്കുന്ന ന്യൂയോക്ക് നിവാസി ഇട്ടിക്കോര. ഒരു സെക്‍സ് ടൂറിസ്‌റ്റായി കേരളത്തിലേക്ക് വരാന്‍ ഒരുങ്ങുകയാണ് അയാള്‍. എന്നാല്‍ പ്രധാന ലക്ഷ്യം കുന്നകുളത്തുകാരനായ തന്റെ മുതുമുത്തച്‌ഛന്‍ കോരയെക്കുറിച്ചുള്ള വിവരശേഖരണമായിരുന്നു.
തങ്ങളുടെ ക്ലയന്റിനായി ചരിത്രം തേടിയിറങ്ങിയ രേഖയേയും കൂട്ടരെയും കാത്തിരുന്നത്, കുന്നംകുളത്തെ പതിനെട്ടാംകൂറ്റുകാരുടെ ഞെട്ടിപ്പിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളുമായിരുന്നു. കെട്ടുകഥയെന്ന് നോവലിസ്‌റ്റ് പറയുന്നുണ്ടെങ്കിലും പലപ്പോഴും സത്യമോ എന്നു തോന്നിപ്പിക്കുന്ന ആഖ്യാനരീതി. വളരെ വ്യത്യസ്‌തമായ കഥയും കഥാപാത്രങ്ങളും.



and francis ittikkora will bring a radical change in you. see or else.