STHREE: മാധവിക്കുട്ടിയുടെ അസമാഹൃതകൃതികള്‍

മാധവിക്കുട്ടിയുടെ അസമാഹൃത കഥകള്‍, നാടകങ്ങള്‍, തിരക്കഥ
Stories, Plays, Screenplays by Madhavikkutty
Publisher: DC Books, Kottayam Paper Back Pages: 116
Price: INR 65
1941-ല്‍ പത്താം വയസിലാണ് മാധവിക്കുട്ടിയുടെ ആദ്യകഥയായ അവളുടെകഥ പ്രസിദ്‌ധപ്പെടുത്തുന്നത്. മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്‍തിയില്‍. ആ കഥയും, ആദ്യത്തെ ലെസ്‌ബിയന്‍ കഥയെന്നു വിശേഷിപ്പിക്കപ്പെട്ട സ്‌ത്രീയും ഉള്‍പ്പടെ 13 കഥകളും രണ്ടു നാടകങ്ങളും ഒരു തിരക്കഥയുമാണ് ഈ സമാഹാരത്തിലുള്ളത്. മാധവിക്കുട്ടിയുടെ ഇതുവരെ സമാഹരിക്കാത്ത രചനകളാണ് ഇവയെല്ലാം.


