HOME

Mazhakkaalam

| HOW TO BUY BOOKS | HOW TO GET DISCOUNTS

Mazhakkalam

Fourth Edition of Mazhakkalam, edited by Tom J. Mangatt. This great collection of rain writings in Malayalam has essays and memoirs by 52 great personalities like Thakazhy Sivasankara Pillai, Kunjunni Maash, Sugathakumari, Sathyan Anthikad, Perumpatavam Sreedharan etc.
Publisher: DC Books, Kottayam Paper Back: 227 Pages Price: INR 130

Mazhakkaalam . Page 36

Picture 1 of 3


ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേള്‍ക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ, അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി; പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആര്‍ത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയേക്കുറിച്ച്‌ ഇത്രമേല്‍ ഹൃദ്യമായൊരു പുസ്തകം മലയാളത്തില്‍ ഇതാദ്യമാണ്‌. മഴയേക്കുറിച്ചുള്ള ഓര്‍മകള്‍, പഠനങ്ങള്‍, മഴയുടെ ശാസ്ത്രവും ചരിത്രവും തിരയുന്ന ലേഖനങ്ങള്‍, കാവ്യശകലങ്ങള്‍, കഥാഭാഗങ്ങള്‍, കുറിപ്പുകള്‍, ഇതൊക്കെ ചേര്‍ന്നതാണ്‌ ‘മഴക്കാലം’ എന്ന പുസ്തകം.
തകഴി, സുഗതകുമാരി, വിനയചന്ദ്രന്‍ തുടങ്ങിയവരുടെ മഴവിചാരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്‌. കഥകളിലും കവിതകളിലും മഴയുടെ ലോലഭാവങ്ങള്‍ അരങ്ങുണര്‍ത്തുമ്പോള്‍ മഴയുടെ ശാസ്ത്രമന്വേഷിക്കുന്ന സി. രാധാകൃഷ്ണന്റെ ‘മഴയുടെ രഹസ്യങ്ങള്‍’ പോലുള്ള ലേഖനങ്ങള്‍ ഈ പുസ്തകത്തിനു പുതുമ നല്‍കുന്നു.

(കേരള കൌമുദി, 2005 സെപ്റ്റംബര്‍ 25)

Bookmark and Share Subscribe
MORE:

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.