Vakukalude Vismayam

Collection of Speeches by M.T. Vasudevan Nair
Publisher: Olive Publications, Kozhikode Pages: 178 Paperback Price: INR 100
എം.ടിയുടെ ആദ്യത്തെ പ്രസംഗസമാഹാരം. കഴിഞ്ഞ പത്തു പതിനൊന്നു കൊല്ലങ്ങള്‍ക്കിടയില്‍, പലയിടത്തായി അദ്ദേഹം ചെയ്ത പ്രസംഗങ്ങളുടെ ഇതില്‍ ശേഖരിച്ചിരിക്കുന്നു. മുപ്പത്തിരണ്ടു പ്രസംഗങ്ങളുള്ള ഈ സമാഹാരം അഞ്ചായി പകുത്തിരിക്കുന്നു. ഒന്നാം ഭാഗത്ത് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ചെയ്‌ത സ്വീകാര ഭാഷണങ്ങളാണ്. രണ്ടാം ഭാഗത്തിന് എഴുത്തുകാര്‍ എന്നു പേര്. തന്റെ മുന്നിലും പിന്നിലും ചുറ്റിലുമുള്ള എഴുത്തുകാരെ നോക്കുന്നു, എം.ടി. മൂന്നാം ഭാഗത്തെ പ്രസംഗങ്ങള്‍ സാഹിത്യം എന്ന് വിഭാഗത്തില്‍ പെടുന്നു. നാലാം ഭാഗത്തെ മൂന്നു പ്രസംഗങ്ങള്‍ നിരീക്ഷണങ്ങളും വിമര്‍ശങ്ങളും കൊണ്ടു ദീപ്‌തമാണ്. അഞ്ചാം ഭാഗത്തെ ചര്‍ച്ച കലാസ്വാദനത്തിന് സമൂഹത്തില്‍ വന്നു ഭവിക്കുന്ന നിറപ്പകര്‍ച്ചകളില്‍ ആരംഭിക്കുന്നു.







